Monday, May 18, 2015

ഒറ്റമന്ദാരം.!!

10 comments:

  1. എന്തത്ഭുതം അല്ലേ?ദൈവസൃഷ്ടികളിൽ വലിയവയുണ്ട്,ശക്തമായവയുണ്ട്,ദീർഘകാലം നിലനില്ക്കുന്നവയുണ്ട്.പക്ഷേ ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യം മുഴുവൻ നിറയ്ക്കാൻ അവൻ തെരഞ്ഞെടുത്തത് ഇന്നു മുളയ്ക്കുകയും,നാളെ വാടുകയും ചെയ്യുന്ന ഈ കൊച്ചു പൂക്കളെയാണ്.
    സുന്ദരമായ ചിത്രം.

    ReplyDelete
    Replies
    1. പ്രിയ ജ്യുവല്‍,
      അത്ഭുതം തന്നെയാണ്.!
      പൂക്കളും അതുപോലെ മനോഹരമായ ജ്യുവലിന്‍റെയീ കമന്‍റും.!!
      നല്ല നിരീക്ഷണം. നല്ല നിഗമനം.
      ഒരുപാടൊരുപാട് നന്ദി.!!
      ഈ സന്ദര്‍ശനം എപ്പോഴും പ്രതീക്ഷിക്കുന്നു.!!

      Delete
  2. ഓ.ജ്യൂവൽ.
    സൂപ്പർ കമന്റ്.ഞെട്ടിച്ചു........

    കല്ലോലിനീ..ചെടി കഴിഞ്ഞ ദിവസം നട്ടു.പൂക്കുമോ എന്നറിയില്ല.

    ReplyDelete
    Replies
    1. സുധീ...
      ചുവടുറപ്പിച്ച് നട്ട് വെള്ളവും വളവും സൂര്യപ്രകാശവും നല്‍കി പരിചരിച്ചാല്‍ ഏതു ചെടിയും തളിര്‍ക്കും പൂക്കും ഒരു പൂക്കാലം തന്നെ പകരം തരും.!!
      നന്ദി.!! എന്നും എപ്പോഴും.!!!

      Delete
  3. നല്ല ചിത്രം
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ സര്‍.

      Delete
  4. സ്റ്റണ്ണിംഗ് ഡിസൈന്‍

    ReplyDelete
    Replies
    1. താങ്ക്യു വെരി മച്ച് അജിത് സര്‍.

      Delete
  5. അപൂര്‍വ രംഗം കണ്ണിലുടക്കുമ്പോള്‍ അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ആവേശം മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചു അഭിപ്രായം പറയാനും കാണിക്കണം. അല്ലെങ്കില്‍ ബ്ലോഗില്‍ കൂറ പെറ്റ് കിടക്കും. പബ്ലിഷ് ചെയ്യുന്ന ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കൂ.

    കോളാമ്പി ബ്ലോഗിന്‍റെ മൊയലാളി സുധി എന്തോ ചെടി നട്ട കാര്യം പറഞ്ഞല്ലോ.
    കല്ലോലിനീ, സമയാസമയം ആ ചെടിക്ക് വളമിട്ട് വെള്ളം നനച്ചേക്കണേ. ആളൊരു ശുദ്ധനാ.

    ബ്ലോഗിനും ബ്ലോഗര്‍ക്കും എന്നെയിവിടെ എത്തിച്ച സുധീഷിനും ആശംസകള്‍!

    ReplyDelete
    Replies
    1. പ്രിയ യാസീൻക്കാ,
      വളരെ വളരെ സന്തോഷം ഈ ഗ്രാമഭംഗിയില്‍ കണ്ണുടക്കാന്‍ സമയവും സന്ദര്‍ഭവും ഉണ്ടായതില്‍..
      അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തകരങ്ങള്‍ ആരുടേതായാലും.!!
      സ്നേഹത്തോടെ മൊഴിഞ്ഞ ഉപദേശങ്ങള്‍ക്കെല്ലാം നന്ദി.!!
      ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും, എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നതിലും ആവേശം വായിക്കാന്‍ തന്നെയാണ്. പിന്നെ ചില, പല തിരക്കുകള്‍ മൂലം കൂടുതല്‍
      ഊർജ്ജിതമാകാന്‍ സാധിക്കുന്നില്ല എന്നേയുള്ളൂ.
      പൊതുവേ ആള്‍ക്കൂട്ടത്തിനു നടുവിലേക്കിറങ്ങാന്‍ ഇത്തിരി മടിയാണ്, എവിടെയെങ്കിലും ഒതുങ്ങിക്കൂടാനാണിഷ്ടം. അതിനാൽ പബ്ലിഷ് ചെയ്യുന്നവ കൂടുതൽ പേരിലേക്കെത്തിക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമങ്ങൾ നടത്തുന്നില്ല എന്നുള്ളത് വാസ്തവമാണ്.

      ഹൃദയകല്ലോലിനി യില്‍ കൂടി ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിച്ച് അനുഗ്രഹിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. (വല്ല്യ സംഭവങ്ങൾ ഒന്നുമില്ല. എന്നാലും...)

      ചെടിയ്ക്ക് വെള്ളവും വളവുമെല്ലാം ആവശ്യത്തിന് നല്‍കുന്നുണ്ട്.!!
      ഈ വരവിനും അഭിപ്രായത്തിനും ഒരുപാടൊരുപാട് നന്ദി.. വീണ്ടും വരിക.! എപ്പോഴും വരിക.!!
      വഴികാട്ടിക്കുള്ള നന്ദി വഴിയേ നല്‍കുന്നതായിരിക്കും.!!

      Delete