Saturday, January 04, 2020

പരവതാനി

ചേറ്റുമണമുള്ള ഇളം കാറ്റിൽ... മഞ്ഞു തുള്ളിയിലുമ്മവച്ചു പുഞ്ചിരിക്കുമൊരു കുഞ്ഞു വെയിലിൽ,  നടന്നു കൊൾക നീ ... നിൻ കാലടികളിൽ പുൽമെത്തയായിടാം പിന്നെയൊരു നിറവസന്തമായ്  വഴിനീളെയങ്ങനെ വിരിഞ്ഞു നിന്നിടാം ഞാൻ.....!!!

 Photo Credits : Deepesh K V

13 comments:

  1. കിനാവിൻ ഇളം തൂലികയിൽ
    തുളുമ്പും കാവ്യം പോലെ നീ എന്നറിഞ്ഞൂ ഞാൻ...

    നല്ല ഫോട്ടോക്ക് ഒത്ത കുഞ്ഞു കവിത.
    രണ്ടും കൊള്ളാം ഇഷ്ടായി. അടുത്തത് ഒരു കഥ ആയിക്കോട്ടെ

    ReplyDelete
    Replies
    1. കഥയൊന്നും മനസ്സിലില്ല കുഞ്ഞേ ... എന്നിരുന്നാലും ഒരു കുറിപ്പെങ്കിലും എഴുതുന്നതാണ്

      Delete
  2. ഹായ് എന്തു രസം.. വീണ്ടപ്പൂവുകൾ തൊങ്ങൽ ചാർത്തിയ വയലേല..

    ReplyDelete
    Replies
    1. ഇതുപോലെ എഴുതാൻ അറിയുമായിരുന്നെങ്കിൽ.. അത്രേം എഴുതിപ്പിടിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എനിക്ക്.... 😂

      Delete
    2. ദിവ്യ..സൂര്യ പറഞ്ഞ വീണ്ട പൂ എന്താ??
      വരമ്പിൽ ഇങ്ങനെ ഞാൻ വേറെ എവിടേം കണ്ടിട്ടില്ല ട്ടാ.
      പാദങ്ങൾക്കുമുണ്ട് ദിവ്യാ കനവുകൾ.. പൂവരമ്പു തീർത്തവരെ അവ മറക്കാറില്ല..
      ചെറുതെങ്കിലും ഇഷ്ടപ്പെട്ടു ട്ടാ.

      Delete
    3. എനിക്ക് ഈ പൂവിന്റെ പേര് അറിയില്ല . സൂര്യയോട് ചോദിക്കാം .
      അതേ പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ !!!

      Delete
  3. ഞാനും നടന്ന വഴികൾ..

    ReplyDelete
    Replies
    1. കൈകോർത്തു പിടിച്ചു നടന്നാൽ കണ്ടത്തിൽ പോകും എന്നതിനാൽ ഒറ്റയ്‌ക്കൊറ്റയ്ക്ക് .. 😂

      Delete
  4. നല്ല ഭംഗിയുള്ള കാഴ്ച്ച .. ദിവ്യാ ... ഇനിയും തുടരൂ ...

    ReplyDelete
    Replies
    1. തുടരും ചേച്ചീ .. നിങ്ങളുടെയൊക്കെ പ്രോത്സാഹനം ഉണ്ടല്ലോ ...

      Delete
  5. പൂക്കൾ ഇനിയും വിടരട്ടെ, ബ്ലോഗിൽ എന്നെന്നും വസന്തകാലമാകട്ടെ :-) പുതുവർഷം തകർത്തു, തുടർച്ചയായ പോസ്റ്റുകളോടെ <3

    ReplyDelete
    Replies
    1. 20 - 20 നമുക്ക് തകർക്കണം ... 😍😍😍

      Delete
  6. വളരെ മനോഹരം...
    അഭിനന്ദനങ്ങൾ 

    ReplyDelete